shibukkuttan-arrest-pkd

വടക്കഞ്ചേരി: രമ്യാഹരിദാസ് എം.പിയെ മൊബൈൽ ഫോണിലൂടെ നിരന്തരമായി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കോട്ടയം എരുമേലി കണ്ണിമല വെണ്മാന്തറ ഷിബുക്കുട്ടനെ (48)​ വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി തവണ താക്കീത് ചെയ്തിട്ടും അർദ്ധരാത്രി ഉൾപ്പെടെ ശല്യം തുടർന്നതോടെ എം.പി പൊലീസിൽ പരാതി നൽകി. കോട്ടയം തുമരംപാറയിൽ നിന്നാണ് ഇയാളെ പിടികൂടിയത്.