
ഒറ്റപ്പാലം: ജില്ലാ കലോത്സവം രണ്ടുദിവസം പിന്നിടുമ്പോൾ ഉപജില്ലകൾ തമ്മിൽ ഇഞ്ചോടിഞ്ച് വാശിയേറിയ പോരാട്ടം മുറുകുകയാണ്. 516 പോയിന്റുമായി പാലക്കാട് ഉപജില്ലയാണ് മുന്നിൽ. ചെർപ്പുളശ്ശേരി 515 പോയന്റുമായി രണ്ടാം സ്ഥാനത്തും തൊട്ടുപിന്നാലെ തൃത്താലയും (486), മണ്ണാർക്കാടും (484), ഒറ്റപ്പാലവും (477) രംഗത്തുണ്ട്.
കൂടുതൽ പോയിന്റ് നേടിയ സ്കൂളുകളിൽ ആലത്തൂർ ബി.എസ്.എസ് ഗുരുകുലം ഹയർ സെക്കൻഡറി സ്കൂൾ 206 പോയിന്റമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. വാണിയംകുളം ടി.ആർ.കെ എച്ച്.എസ്.എസ് 150 പോയന്റുമായി രണ്ടാംസ്ഥാനത്തും തൊട്ടുപിന്നാലെ
ശ്രീകൃഷ്ണപുരം എച്ച്. എസ്.എസ് 137, പാലക്കാട് ഭാരത് മാത എച്ച്.എസ്.എസ് 125, ചെർപ്പുളശ്ശേരി ജി.എച്ച്.എസ്.എസ് 120 പോയിന്റുകളുമായി
മത്സരവേദികളെ ഹരം പിടിപ്പിക്കുകയാണ്.