fest


ഒറ്റപ്പാലം: മൂന്ന് ദിവസങ്ങളായി ഒറ്റപ്പാലത്ത് നടന്നുവരുന്ന ജില്ലാ സ്കൂൾ കലോത്സവത്തിന് ഇന്ന് കൊടിയിറക്കം. സമാപന ദിനത്തിൽ 14 ഇനങ്ങളിലായി നാല്പതോളം മത്സരങ്ങൾ നടക്കും. തിരുവാതിരക്കളി, നാടോടി നൃത്തം, സംഘഗാനം, മാപ്പിളപ്പാട്ട് എന്നീ ഗ്ലാമർ ഇനങ്ങളടക്കം ഇന്നത്തെ മത്സരങ്ങളിലുണ്ട്.

ബാന്റ് വാദ്യം മന്നം മെമ്മോറിയൽ സ്കൂൾ ഗ്രൗണ്ടിൽ നടക്കും. വേദി ഒന്നിലാണ് തിരുവാതിരക്കളി മത്സരങ്ങൾ. വേദി രണ്ടിൽ ഒപ്പന, മൂന്നിൽ നാടോടി നൃത്തം, നാലിൽ പൂരക്കളി, പരിചമുട്ടുകളി, അഞ്ചിൽ ചാക്യാർകൂത്ത്, നങ്ങ്യാർകൂത്ത്, കൂടിയാട്ടം, ആറിൽ സംഘഗാനം, എട്ടിൽ പാഠകം, ഒൻപതിൽ ദേശഭക്തിഗാനം, പത്തിൽ മാപ്പിളപ്പാട്ട്, 11ൽ ഉറുദു പ്രസംഗം, ഉറുദു പദ്യംചൊല്ലൽ എന്നിങ്ങനെയാണ് മത്സരങ്ങൾ നടക്കുക.