ഒറ്റപ്പാലം: പങ്കെടുത്ത അഞ്ചിനങ്ങളിൽ മൂന്ന് ഒന്നാംസ്ഥാനവും ഒരു എ ഗ്രേഡും നേടി പാലക്കാട് ഭാരത് മാതാ സ്കൂളിലെ എട്ടാംക്ലാസുകാരിയായ അമേയ ജില്ലാ കലോത്സവത്തിൽ താരത്തിളക്കം സ്വന്തമാക്കി. കേരള നടനം, കഥകളി സിംഗിൾ, കഥകളി ഗ്രൂപ്പ് ഒന്നാംസ്ഥാനം നേടി.. പുറമെ നാടൻ പാട്ടിൽ എ ഗ്രേഡും. പാലക്കാട് ചന്ദ്രനഗറിൽ പ്രകാശ്- മാലി ദമ്പതികളുടെ മകളാണ്.
മകൾ പഠിക്കുന്ന സ്കൂളിലെ അദ്ധ്യാപികയാണ് മാലി. അച്ഛൻ പെരിന്തൽമണ്ണ ബോയ്സ് സ്കൂൾ അധ്യാപകനാണ്. പുത്തൂർ പ്രമോദ് ദാസാണ് നൃത്ത രംഗത്ത് അമേയയുടെ ഗുരു. കലാമണ്ഡലം വെങ്കിട്ടരാമനാണ് കഥകളിയിലെ ഗുരു.