
ഒറ്റപ്പാലം: യു.പി വിഭാഗം സംഘനൃത്തത്തിൽ അപ്പീലുമായെത്തി ഒന്നാംസ്ഥാനം നേടിയ സന്തോഷത്തിലാണ് കാണിക്കമാതാ കോൺവെന്റ് ഇംഗ്ലീഷ് മീഡിയം ജി.എച്ച്.എസ്.എസിലെ മത്സരാർത്ഥികൾ. പാലക്കാട് ഉപജില്ലാ കലോത്സവത്തിൽ നിന്ന് ജില്ലാ കലാമേളയിൽ പങ്കെടുക്കുന്നതിന് അപ്പീൽ ലഭിച്ച ഏക ടീമായിരുന്നു കാണിക്ക മാതയുടേത്.
ശകുനി എന്ന ആശയത്തിലൂന്നിയായിരുന്നു സംഘനൃത്തം. എസ്.ആഗ്ന, സ്മൃതി കിഷോർ, ജിയ ആനന്ദ്, ശ്രദ്ധ ശശി, അമൃതവർഷിണി, ചഞ്ചൽ, അമൂലിക രമേഷ് എന്നിവരാണ് ആശയം കൊണ്ടും അവതരണം കൊണ്ടും കാണികളുടെ കൈയടി നേടിയതോടൊപ്പം ഒന്നാംസ്ഥാനവും കരസ്ഥമാക്കിയത്. അനിൽ കുമാറാണ് നൃത്താദ്ധ്യാപകൻ.