ഒറ്റപ്പാലം: പട്ടാമ്പി കൊടുമുണ്ടയിൽ നിന്ന് കലോത്സവ വേദിയിലേക്ക് പാറിപ്പറന്നെത്തിയ കൊച്ചുനർത്തകി അനംഗ കിളി യു.പി വിഭാഗം മോഹിനിയാട്ടത്തിൽ ഒന്നാംസ്ഥാനം നേടി. ഭരതനാട്യത്തിൽ രണ്ടാംസ്ഥാനവും കുച്ചുപ്പിടിയിൽ മൂന്നാംസ്ഥാനവും അനംഗയ്ക്കാണ്. നൃത്താദ്ധ്യാപകരായ ജിതേഷ്- ഷൈനി ദമ്പതികളുടെ മകളാണ് കൊടുമുണ്ട സ്കൂളിലെ അഞ്ചാംതരം വിദ്യാർത്ഥിനിയായ അനംഗ കിളി. മൂന്നര വയസ് മുതൽ ശാസ്ത്രീയമായി നൃത്തം പരിശീലിക്കുന്നുണ്ട്.