പത്തനംതിട്ട : കോന്നി നിയോജകമണ്ഡലത്തിന്റെ വിവിധ പ്രദേശത്ത് സി.പി.എം ഗുണ്ടാവിളയാട്ടം നടന്നുവരുന്നതായി ബി.ജെ.പി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. സീതത്തോട് ഗുരുനാഥൻ മണ്ണിൽ എക്‌സൈസ് ഉദ്യോഗസ്ഥരെ ക്രൂരമായി മർദ്ദിച്ച പ്രതികളെ സി.പി.എം സംരക്ഷിക്കുകയാണ്. ഗുരുനാഥൻമണ്ണിൽ കഴിഞ്ഞ ദിവസം നടന്ന വ്യാജവാറ്റ് റെയ്ഡിനിടെ എക്‌സൈസ് സംഘത്തെ തടഞ്ഞതും തുടർന്ന് ഉദ്യോഗസ്ഥരെ വിരട്ടിയോടിച്ചതും സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുളള നേതാക്കളുടെ നേതൃത്വത്തിലാണെന്നും പ്രതികളെ സംരക്ഷിക്കുവാനുള്ള നീക്കമാണ് നടത്തുന്നതെന്നും വാർത്താസമ്മേളനത്തിൽ ഭാരവാഹികൾ പറഞ്ഞു. ബി.ജെ.പി ചിറ്റാർ മണ്ഡലം പ്രസിഡന്റ് ജയകൃഷ്ണൻ മൈലപ്ര , ന്യൂനപക്ഷമോർച്ച സംസ്ഥാന സമിതി അംഗം ലെസ്ലി ഡാനിയേൽ, കർഷക മോർച്ച ജില്ലാ ട്രഷറാർ ജയകുമാരൻ നായർ എം.എസ് , എസ്.അഭിലാഷ് എന്നിവർ പങ്കെടുത്തു.