
പത്തനംതിട്ട : ദേശീയ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളുടെ തൊഴിൽദിനങ്ങളും കൂലിയും വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് 8ന് രാജ്ഭവന് മുമ്പിൽ ധർണ നടക്കും. ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും തൊഴിലാളികളെ പങ്കെടുപ്പിക്കാൻ യു.ഡി.എഫ് ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.
യു.ഡി.എഫ് ജില്ലാ ചെയർമാൻ വിക്ടർ ടി തോമസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പഴകുളം മധു, ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, യു.ഡി.എഫ് ജില്ലാ കൺവീനർ എ.ഷംസുദ്ദീൻ, പന്തളം സുധാകരൻ, പി.മോഹൻരാജ്, ജോർജ്ജ് മാമ്മൻ കൊണ്ടൂർ, റിങ്കു ചെറിയാൻ, ടി.എം.ഹമീദ്, കെ.എസ്.ശിവകുമാർ, ജോൺ കെ. മാത്യൂസ്, സനോജ് മേമന, സുബിൻ തോമസ്, മലയാലപ്പുഴ ശ്രീകോമളൻ, മധു ചെമ്പംകുഴി, ഇ.കെ.ഗോപാലൻ, പഴകുളം ശിവദാസൻ, ജോൺസൺ വിളവിനാൽ, പ്രകാശ് തോമസ് തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.