30-va-sooraj

പ​ത്ത​നം​തിട്ട : ലഹരി ഭീകരതയ്ക്കെതിരെ ബി.ജെ.പി ഇലന്തൂർ പഞ്ചായത്ത്​ കമ്മിറ്റി സംഘടിപ്പിച്ച ജനജാഗരണ സദസ് ജില്ലാ പ്രസിഡന്റ് വി.എ.സൂരജ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ഇലന്തൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.പി.മനോജ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കർഷകമോർച്ച ജില്ലാ പ്രസിഡന്റ് ശ്യാം തട്ടയിൽ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം ജനറൽ സെക്രട്ടറിമാരായ സൂരജ് ഇലന്തൂർ, ബിനോയ്​ മാത്തൂർ, ജി.വിദ്യാധിരാജൻ, ബി.ജയകുമാർ, ശ്രീകുമാർ.എൻ, സുനിൽ കുറ്റിക്കാല, ജോസ് വാര്യാപുരം, ഹരി പുള്ളോനാൽ, ശ്രീകുമാർ കണ്ണമ്പിൽ, തുളസിയമ്മ,സുരേഷ്.കെ.ജി തുടങ്ങിയവർ സംസാരിച്ചു.