റാന്നി : ജനദ്രോഹനയങ്ങളിൽ പ്രതിഷേധിച്ചും, ക്രമസമാധാന നിലയും ആഭ്യന്തര വകുപ്പിന്റെ പിടിപ്പുകേടും, കടം വാങ്ങി മുന്നോട്ടു പോകുന്ന സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക കെടുകാര്യസ്ഥതയും, കൊവിഡ് കാല അഴിമതിയും ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് റാന്നി നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച തെരുവ് വിചാരണ എന്ന പ്രതിഷേധ പരിപാടി ബ്ലോക്ക് പഞ്ചായത്ത് അംഗം സിബി താഴത്തില്ലത്ത് ഉദ്ഘാടനം ചെയ്തു.
നിയോജകമണ്ഡലം പ്രസിഡന്റ് പ്രവീൺ രാജ് രാമൻ അദ്ധ്യക്ഷനയിരുന്നു. ഷിബു തോണിക്കടവിൽ, ഉദയൻ സി.എം, അശ്വതി വി.ആർ, ഷിജോ ചേന്ദമല, ജെഫിൻ പെരുമ്പെട്ടി, ജോബിൻ കോട്ടയിൽ, പ്രദീപ് ഒലിക്കൽ, നീതു സാബു, സനോജ് കൊട്ടനാട് ആകാശ്, ജിബിൻ കിരൺ,സുനിൽ പി ജോൺ, ജിതിൻ ത യ്യിൽ സജിമോൻ കൈപ്പമല എന്നിവർ പ്രസംഗിച്ചു.