
പത്തനംതിട്ട : വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് വിതരണം ചെയ്യുന്ന ലഹരിവസ്തുക്കൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ എക്‌സൈസ് വകുപ്പും പൊലീസ് ഡിപ്പാർട്ട്‌മെന്റും ശക്തമായ നടപടി സ്വീകരിക്കണമെന്ന് കേരള മദ്യവർജന ബോധവൽക്കരണ സമിതി സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് സോമൻ പാമ്പായിക്കോട് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നാസർ ഹമീദ്, കെ.ജമീല മുഹമ്മദ്, ബേബിക്കുട്ടി ഡാനിയേൽ, ടി.കെ.ശിവൻ, ആദിത്യകുമാർ, പി.വി. ഏബ്രഹാം എന്നിവർ സംസാരിച്ചു.