മല്ലപ്പള്ളി: കീഴ് വായ്പൂര് പൊലീസും ചെങ്ങരൂർ ബഥനി കോൺവെന്റ് ഹയർ സെക്കൻഡറി സ്കൂളും സംയുക്തമായി ലഹരി വിരുദ്ധ ബോധവൽക്കരണം മല്ലപ്പള്ളി സെൻട്രൽ ജംഗ്ഷനിൽ നടത്തി.ജില്ലാ വിദ്യാഭ്യാസ ഓഫീസർ പ്രസീന പി.ആർ അദ്ധ്യക്ഷത വഹിച്ചു.കീഴ് വായ്പൂര് എസ്.എച്ച്.ഒ വിപിൻ ഗോപിനാഥ് ഉദ്ഘാടനം നിർവഹിച്ചു. മല്ലപ്പള്ളി മലങ്കര കാത്ലിക് പള്ളി വികാരി ഫാ.ഫിലിപ്പ് വട്ടമറ്റം, കീഴ് വായ്പൂര്, എസ്,ഐ ആദർശ് എന്നിവർ പ്രസംഗിച്ചു. ലഹരി വിരുദ്ധ സന്ദേശം വിളിച്ചോതുന്ന കുട്ടികളുടെ ഗാനവും, പ്ലാഷ് മോബും പരിപാടിക്ക് മികവേകി. സെന്റ് തെരേസാസ് ബി.സി.എച്ച്.എസ് എസ് ഹെഡ്മിസ്ട്രസ് ലിമാറോസ് എസ്.ഐ.സി സ്വാഗതവും, അദ്ധ്യപിക ഷിജി ട്രീസാ നന്ദിയും അറിയിച്ചു.