കലഞ്ഞൂർ : യു.ടി.യു.സി, ബി.എം.എസ് യൂണിയനുകളിൽ നിന്ന് പാറ ലോഡിംഗ് തൊഴിലാളികളും നേതാക്കളും സി.ഐ.ടി.യുവിൽ ചേർന്നു. യു.ടി.യു.സി പഞ്ചായത്ത് കൺവീനർ റെജി ലൂക്കോസ് അടക്കം 32 തൊഴിലാളികളെ സി.പി.എം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു സ്വീകരിച്ചു. സി.ഐ.ടി.യു ഏരിയാ പ്രസിഡന്റ് എസ്. രാജേഷ് അദ്ധ്യക്ഷനായി. ഹെഡ് ലോഡ് യൂണിയൻ ഏരിയാ സെക്രട്ടറി ആർ. തുളസീധരൻപിള്ള, ജില്ലാ കമ്മിറ്റിയംഗം സിറാജുദ്ദീൻ. റ്റി, ദിലീപ്, കെ. ചന്ദ്രബോസ്, പി.വി. ജയകുമാർ, വി. ഉന്മേഷ്, റ്റി.എൻ. സോമരാജൻ, സുനിൽകുമാർ, ഷാജി കാരയ്ക്കാക്കുഴി എന്നിവർ പ്രസംഗിച്ചു.