 
പന്തളം: ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ . കോൺഗ്രസ് കുരമ്പാല മണ്ഡലം കമ്മിറ്റി പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. മണ്ഡലം പ്രസിഡന്റ് എം.മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ: ഡി.എൻ. തൃദീപ് ഉദ്ഘാടനം ചെയ്തു. കിരൺ കുരമ്പാല, ജോർജ് തങ്കച്ചൻ , അനിതാ ഉദയൻ, സി.കെ. രാജന്ദ്രപ്രസാദ്, മണ്ണിൽ രാഘവൻ, വല്ലാറ്റൂർ വാസുദേവൻ പിള്ള ,ബിനു കുളങ്ങര, ജോണിക്കുട്ടി,ബിജു ദാനിയേൽ , സതിശ് അനിഴം, വി.കെ. ശിവാനന്ദൻ , വി.റ്റി.രാജു , വി എസ് ജോർജ് ,ശിവൻ കുട്ടി, എം.എസ്. രാജൻ എന്നിവർ പ്രസംഗിച്ചു.
കോൺഗ്രസ് പന്തളം വെസ്റ്റ് മണ്ഡലംകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന യോഗത്തിൽ മണ്ഡലം പ്രസിഡന്റ് വേണുകുമാരൻനായർ അദ്ധ്യക്ഷത വഹിച്ചു.മഹിളാകോൺഗ്രസ് ജില്ലാവൈസ് പ്രസിഡന്റ് മഞ്ജുവിശ്വനാഥ് ഉദ്ഘാടനംചെയ്തു. കെ.ആർ.വിജയകുമാർ, ജി.അനിൽകുമാർ, ബിജുമങ്ങാരം, പി.പി.ജോൺ, കെ.എൻ.രാജൻ, രത്‌നമണി സുരേന്ദ്രൻ, കോശിമാത്യു,റാഫി, ക്യാപ്റ്റൻ ഉണ്ണി, സോളമൻവരവുകാലയിൽ,ഷെരിഫ് ,സുരേഷ്കുമാർ,അനിൽകുമാർ,സലിം, ഷാജി അറത്തിൽ, സണ്ണിതുടങ്ങിയവർ പങ്കെടുത്തു.
കെ.പി സി.സി ന്യൂനപക്ഷ വകുപ്പ് പന്തളം ബ്ലോക്ക് കമ്മറ്റിയുടെ നേത്യത്തിൽ നടന്ന സമ്മേളനത്തിൽ ബ്ലോക്ക് ചെയർമാൻ സോളമൻ വരവുകാലായിൽ അദ്ധ്യക്ഷത വഹിച്ചു .സംസ്ഥാന കോർഡിനേറ്റർ അഡ്വ: ഷാജി കുളനട ഉദ്ഘാടനം ചെയ്തു അംജീത്ത് അടുർ ,നാസർ പഴകുളം ,കെ. പി മത്തായി, റോയി ദാനിയേൽ, ശോശാമ്മ ജോൺസൺ ,അബ്ദുൾ റഹ്മാൻ,ജാക്കി ഷ് ,ബെന്നി ഗീവർഗീസ് സാം ,ഡെന്നീസ് ജോർജ്, കുഞ്ഞുമോൻ എന്നിവർ പ്രസംഗിച്ചു.
പന്തളം ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമ്മേളനം അഡ്വ: ഡി.എൻ. തൃദീപ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് വാഹിദ് അദ്ധ്യക്ഷതവഹിച്ചു.ആർ.മോഹൻകുമാർ, അമാനുള്ള ഖാൻ ,മണ്ണിൽ രാഘവൻ, ബൈജു മുകിടയിൽ രാധാകൃഷ്ണപിള്ള, കണ്ണൻ പൂപ്പനയ്യത്ത്, റ്റി.എസ്.ശശിധരൻ എന്നിവർ പ്രസംഗിച്ചു.
കർഷക കോൺഗ്രസ് പന്തളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ പന്തളം മണ്ഡലം പ്രസിഡന്റ് കെ.എൻ. രാജൻ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് പന്തളം വെസ്റ്റ് മണ്ഡലം പ്രസിഡന്റ് പി.എസ്.വേണുകുമാരൻ നായർ ഉദ്ഘാടനം ചെയ്തു. പന്തളം നജീർ, മണ്ണിൽ രാഘവൻ, വല്ലറ്റൂർ വാസുദേവൻ പിള്ള, മഞ്ചു വിശ്വനാഥ്,കെ ആർ.വിജയകുമാർ, പി.പി.ജോൺ, രത്‌നമണി സുരേന്ദ്രൻ,രാജു പട്ടത്തനം, സുലൈമാൻ റാവുത്തർ, റാഫി, ഷെരിഫ്, രാഹുൽ രാജ് തുടങ്ങിയവർ പ്രസംഗിച്ചു.
കോൺഗ്രസ് പറന്തൽ വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമ്മേളനം മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം രഘു പെരുമ്പുളിക്കൽ ഉദ്ഘാടനം ചെയ്തു. സി.എ.ഭാസ്‌കരൻ അദ്ധ്യക്ഷത വഹിച്ചു , എ.എം.അനിയൻ കുഞ്ഞ്. ശ്രീകുമാർ , സന്തോഷ് മന്നം നഗർ , സണ്ണി വർഗീസ്, ജോണി എം.ഡി, പി.പി റോയി, കുഞ്ഞുമോൻ എന്നിവർപുഷ്പാർച്ചന നടത്തി.