 
പരുമല: സമഭാവനയോടെ സമൂഹത്തിന് സൗഖ്യദായക ശുശ്രൂഷ നിർവഹിച്ച മഹദ് വ്യക്തിത്വമായിരുന്നു പരുമല തിരുമേനിയെന്ന് സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ പ്രൊഫ. ഡോ.തോമസ് മാത്യു പറഞ്ഞു. പരുമല അഴിപ്പുരയിൽ നടന്ന ഗ്രിഗോറിയൻ പ്രഭാഷണ പരമ്പരയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കൊവിഡ് മഹാമാരിയിലും ലഹരിമുക്ത സാമൂഹിക പശ്ചാത്തലത്തിലും ആരോഗ്യപരിപാലനരംഗത്ത് പരുമല തിരുമേനിയുടെ സേവനവും ജീവിതമാതൃകയും പുനർവായിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. സാമൂഹികപ്രതിബദ്ധതയുടെ കാവലാളായി അക്ഷീണം പ്രയത്‌നിക്കുവാൻ പരുമല തിരുമേനിക്ക് കഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ, അത്മായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം,ഫാ.ഡോ.ജോൺ തോമസ് കരിങ്ങാട്ടിൽ, അസി. മാനേജർ ഫാ.ജെ.മാത്തുക്കുട്ടി എന്നിവർ പ്രസംഗിച്ചു.