da
ചേറ്റൂർ പാടശേഖരത്ത് ഓമല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വിളവനാൽ വിത്തെറിഞ്ഞ് നെൽകൃഷി ഉദ്ഘാടനം ചെയ്യുന്നു

ഓമല്ലൂർ : മുള്ളനിക്കാട് ചേറ്റൂർ പാടശേഖരസമിതിയുടെ നേതൃത്വത്തിൽ 15 ഏക്കർ സ്ഥലത്ത് നെൽകൃഷി ആരംഭിച്ചു. വിധ ഉത്സവം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജോൺസൻ വിളവിനാൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ റിജു കോശി, ബ്ലോക്ക്‌ മെമ്പർ ശ്രീവിദ്യ കൃഷി ഓഫീസർ സ്മിത.കെ, പാടശേഖര സമിതി ഭാരവാഹികളായ മദന രാജക്കുറുപ്പ്, ജോർജ് തോമസ്, തോമസ് ലുക്ക്, അബ്രഹാം തുണ്ടിൽ, ജോജി തോമസ്,സജി വർഗീസ് എന്നിവർ പ്രസംഗിച്ചു. പരമ്പരാഗത രീതിയിലുള്ള നെൽകൃഷിയാണ് ഇവിടെ ആരംഭിച്ചിരിക്കുന്നത്, വരമ്പുകൾ വെട്ടി അതിരുകൾ നിശ്ചയിച്ച പാടങ്ങളിൽ വെള്ളം നിറച്ചാണ് കൃഷി ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ പ്രാവശ്യത്തെ വെള്ളപ്പൊക്കം മൂലം മൂന്ന് തവണ വിതച്ചിട്ടും വെള്ളം കയറി നഷ്ടം സംഭവിച്ചു പിന്നീട് വിതച്ചപ്പോൾ വേനൽ ആയതിനാൽ 45 ദിവസം മോട്ടോർ വച്ച് വെള്ളം പമ്പ് ചെയ്താണ് നെല്ലു വിളയിച്ചത്. ഇത്തവണ വിയ്യൂരിൽ നിന്നാണ് വിത്ത് കൊണ്ടുവന്നത്. ഉമ എന്ന പേരുള്ള വിത്താണ് വിതച്ചത്.120 ദിവസം കൊണ്ട് വിളഞ്ഞ കൊയ്യാനാകുമെന്നുള്ള വിശ്വാസത്തിലാണ് പാടശേഖരസമിതി.