കോന്നി : കേരള പിറവി ദിനത്തിൽ കേരള സ്റ്റേറ്റ് സർവീസ് പെൻഷൻ അസോസിയേഷൻ നിയോജകമണ്ഡലം കമ്മിറ്റി കരിദിനം ആചരിച്ചു.മിനി സിവിൽ സ്റ്റേഷന് മുൻപിൽ നടന്ന ധർണ എസ്.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ആർ.കൈലാസ് അദ്ധ്യക്ഷത വഹിച്ചു. വിൽസൺ തുണ്ടിയത്ത് , ലീലാരാജൻ, അസിസ്കുട്ടി, രാജൻ പടിയറ, മാത്യു ഏബ്രഹാം, കെ.പി തോമസ് ,അബ്ദുൾ അസീസ് , ജോസ് വർഗീസ്,ടി.ആർ.തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു.