
പത്തനംതിട്ട : നാഷണലിസ്റ്റ് എസ്.സി, എസ്.ടി കോൺഗ്രസ് (എൻ.സി.പി) ജില്ലാ കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് കുണ്ടറ പ്രതാപൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.കെ.മുരളിദാസ് അദ്ധ്യക്ഷത വഹിച്ചു. പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങൾ സർക്കാർ ഏറ്റെടുക്കണണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് വള്ളികുന്നം മുഖ്യപ്രഭാഷണം നടത്തി. കെ.ജി.റോയി, ജയൻ റാന്നി, വി.കെ.റെജി, രഞ്ജിത്ത് പി.ചാക്കോ, കർമ്മാജി ചെന്നീർക്കര, വിനോദ് തെന്നാടൻ, സി.സി.ഭാസ്കരൻ, പി.എസ്.ഏബ്രഹാം, ഗോപാലൻ കരിമാൻതോട്, ഗോപാലൻ ഒളികല്ല്, മുരളീധരൻ, ജില്ലാ ജനറൽ സെക്രട്ടറി ദാമോദരൻ ഓമല്ലൂർ, വാഴമുട്ടം മോഹനൻ എന്നിവർ സംസാരിച്ചു.