തിരുവല്ല: നെടുമ്പ്രം മംഗലശേരിൽ പരേതനായ റിട്ട. ഹെഡ്‌മാസ്റ്റർ എം.കെ. വാസുദേവൻ പിള്ളയുടെ ഭാര്യ റിട്ട. ഹെഡ്മിസ്ട്രസ് കെ. രാധാകുമാരി (96) നിര്യാതയായി. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ.
ഇലന്തൂർ കടുവിനാൽ കുടുംബാംഗമാണ്.
മക്കൾ: വി. വിജയകുമാർ (റിട്ട. ഡെപ്യുട്ടി ഡയറക്ടർ, വ്യവസായ വകുപ്പ്), വി. വിമൽകുമാർ (ബിസിനസ്), വി. വിപിൻകുമാർ (മുംബയ്), വി. വിനയകുമാർ (റിട്ട. റവന്യു ഇൻസ്‌പെക്ടർ, തിരുവല്ല മുൻസിപ്പാലിറ്റി), വി. വിനോദിനി കുമാരി (റിട്ട. ചീഫ് മാനേജർ, എസ്.ബി.ഐ), വി. വിനോദ്‌കുമാർ (റിട്ട. ഓവർസിയർ, ജലസേചന വകുപ്പ്).
മരുമക്കൾ: സി.ജി. സുധ (റിട്ട. പ്രൊഫസർ, എൻ.എസ്.എസ്, കോളേജ്), വിജയകുമാരി, വി.ജി. സതികുമാരി (മുംബയ്), പി.ആർ. വിജയകുമാർ (റിട്ട. സീനിയർ ഓഡിറ്റ് ഓഫിസർ, ഏജീസ് ഓഫിസ്), സിന്ധു കെ.സി. (അദ്ധ്യാപിക, ഐശ്വര്യപ്രദായിനി യു.പി. എസ്, രാമപുരം),സഞ്ചയനം ഏഴിന് രാവിലെ 9ന്.
കെ.എസ്.എഫ്.ഇ. ചെയർമാൻ കെ. വരദരാജൻ ഇളയ സഹോദരനാണ്.