പത്തനംതിട്ട: മാർത്താേമ ഹയർസെക്കൻഡറി സ്കൂളിൽ സ്കോൾ കേരള നടത്തുന്ന ഡിപ്ളോമ ഇൻ കമ്പ്യൂട്ടർ ആപ്ളിക്കേഷൻ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധിയില്ല. എസ്.എസ്.എൽ.സിയാണ് അടിസ്ഥാന യോഗ്യത. പി.എസ്.സി അംഗീകരിച്ച കോഴ്സിന് ഒാൺലൈൻ വഴി ഫീസ് അടച്ച് www.scolekerala.org എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം. ആറ് മാസമാണ് കോഴ്സിന്റെ കാലാവധി. ഫൈൻ ഇല്ലാതെ നവംബർ മൂന്ന് വരെയും 60രൂപ ഫൈനോടെ ഒൻപതാം തീയതി വരെയും അപേക്ഷിക്കാം. കോഴ്സ് ഫീസായ 5300രൂപ രണ്ട് ഗഡുക്കളായി അടയ്ക്കാം. ഫോൺ നമ്പർ: 9495653530.