1
മല്ലപ്പള്ളി ബസ്റ്റാൻഡിൽ നടന്ന ലഹരി മുക്ത ക്യാമ്പയിൻ സിഡബ്ല്യുസി മെമ്പർ ഷാൻ രമേശ് ഗോപൻ മുഖ്യപ്രഭാഷണം നടത്തുന്നു

മല്ലപ്പള്ളി:വനിതാ ശിശു വികസന വകുപ്പ് ഐ.സി.ഡി.എസ് മല്ലപ്പള്ളിയും സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലേഴ്സിന്റെ ആഭിമുഖ്യത്തിൽ ലഹരിമുക്ത പരിപാടി മല്ലപ്പള്ളി ബസ്റ്റാൻഡിൽ നടത്തി.ബോധവൽക്കരണ സ്റ്റിക്കർ പതിക്കലും ലഹരിവിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ കാർഡ് നൽകൽ, അഭിപ്രായ ശേഖരണവും മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുചന്ദ്രൻ മോഹൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി പണിക്കമുറി അദ്ധ്യക്ഷനായി. സി.ഡബ്ല്യു.സി മെമ്പർ ഷാൻ രമേശ് ഗോപൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ ലൈല അലക്സാണ്ടർ, ബ്ലോക്ക് ഡിവിഷൻ മെമ്പർ സിന്ധു സുഭാഷ് ,പഞ്ചായത്തംഗങ്ങളായ രതീഷ് പീറ്റർ, പ്രകാശ് കുമാർ വടക്കേമുറി ,സി.ഡി.പി.ഒ ജാസ്മിൻ, ഐ.സി.ഡി.എസ് സൂപ്പർവൈസർമാരായ ആതിരാ നാരായൺ ,രേഖാ, ശ്രുതി സൈക്കോ സോഷ്യൽ കൗൺസിലെഴ്സായ റീന, ടിന്റു, ലോജി ,ഐശ്വര്യ എന്നിവർ പ്രസംഗിച്ചു.