പ്രമാടം: വലഞ്ചുഴി 436-ാം നമ്പർ എൻ.എസ്.എസ് കരയോഗം പതാകദിനം ആചരിച്ചു. പ്രസിഡന്റ് വജ്രഭൂഷണൻ നായർ പതാക ഉയർത്തി. സെക്രട്ടറി ജി. കൃഷ്ണൻ നായർ സത്യവാചകം ചൊല്ലിക്കൊടുത്തു. മോഹനൻ നായർ, വിജയരാജൻ പിള്ള, ഹരിശ്ചന്ദ്രൻ നായർ, രാജീവ്, ശ്രീലത.ജി.നായർ, സാവിത്രിയമ്മ, രവീന്ദ്രനാഥ്, ഉണ്ണികൃഷ്ണൻ നായർ, ശ്രീകുമാർ, കേശവൻ നായർ, അംബികാനായർ, ശ്രീദേവി എന്നിവർ പ്രസംഗിച്ചു.