മല്ലപ്പള്ളി : കൊറ്റനാട് പ്രണമലക്കാവ് ശ്രീഭദ്രകാളി ദേവീ ക്ഷേത്രത്തിലെ വാർഷികവും ഭരണ സമിതി തിരഞ്ഞെടുപ്പും നടന്നു. രക്ഷാധികാരിയായി ഗംഗാധരൻ നായർ അജിത്ത് ഭവൻ, പ്രസിഡന്റ് ബിജു മേത്താനം ,വൈസ് പ്രസിഡന്റ് രവി പരുത്തിപ്പാറ, സെക്രട്ടറി സുരേന്ദ്രനാഥ കുറുപ്പ്, സുനീഷ് ഭവൻ ജോയിന്റ് സെക്രട്ടറിമാർ പി ബി മധുകുമാർ, അജിത്ത് നടയ്ക്കൽ, ഖജാൻജി രവീന്ദ്രൻ നായർ തെക്കുംകര എന്നിവർ ഉൾപ്പെടെ 25 പേരടങ്ങുന്ന ഭരണ സമിതിയെ തെരഞ്ഞെടുത്തു.