പ്രമാടം : കിണറ്റിൽ വീണ കാട്ടുപന്നിയെ വെടിവച്ചുകൊന്നു. വി.കോട്ടയം ലാൽ ഭവനിൽ മുരളീധരൻ നായരുടെ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ കാട്ടുപന്നിയെയാണ് ഫോറസ്റ്റ് എം.പാനൽ ഷൂട്ടർ സന്തോഷ് മാമൻ, സജോ മാമൻ, സന്തോഷ് എന്നിവർ ചേർന്ന് വെടിവച്ചുകൊന്നത്. തുടർന്ന് മാനദണ്ഡങ്ങൾ പാലിച്ച് വനം വകുപ്പ് ജ‌ഡം മറവ് ചെയ്തു. വി.കോട്ടയം പ്രദേശത്തെ കൃഷി നശിപ്പിക്കുന്ന പന്നികളിൽ ഒന്നാണിതെന്ന് നാട്ടുകാർ പറഞ്ഞു.