 
തിരുവല്ല: എസ്.എൻ.ഡി.പി.യോഗം ആഞ്ഞിലിത്താനം 784 ശാഖയുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. ആഞ്ഞിലിത്താനം ശാഖാ ഓഡിറ്റോറിയത്തിൽ നടന്ന ക്ലാസ് ശാഖാ പ്രസിഡന്റ് എം.പി.ബിനുമോൻ ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂർ അസി.എക്സൈസ് ഇൻസ്‌പെക്ടർ വി. അരുൺകുമാർ ക്ലാസിന് നേതൃത്വം നൽകി. ശാഖാ വൈസ് പ്രസിഡന്റ് മോഹൻബാബു, സെക്രട്ടറി കെ.ശശിധരൻ എന്നിവർ പ്രസംഗിച്ചു.