പ്രമാടം: മല്ലശേരി റബർ ഉല്പാദക സംഘത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തോട്ടം ഉടമകൾക്ക് രജിസ്ട്രേഷൻ പുതുക്കുന്നതിനായി 15 വരെ അപേക്ഷിക്കാം. പുതിയ രജിസ്ട്രേഷൻ ആവശ്യമുള്ളവർക്കും അവസരമുണ്ട്. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ റബർ പുതുകൃഷി നടത്തിയിട്ടുള്ളവർക്ക് റബർ ബോർഡിൽ നിന്നുള്ള ആനകൂല്യങ്ങൾക്കും അപേക്ഷ സമർപ്പിക്കാം. വിലസ്ഥിരതാ പദ്ധതി പ്രകാരമുള്ള സബ്സിഡിക്കായി 2022-23 ലെ കരമടച്ച രസീതും സെയിൽസ് ബില്ലും നൽകണം.