റാന്നി: കേരളപ്പിറവി ദിനത്തിൽ ലഹരി വിമുക്ത നവകേരളം സൃഷ്ടിക്കുകയെന്ന മുദ്രാവാക്യമുയർത്തി ഇടമുറി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ മനുഷ്യ ചങ്ങലയും,ബോധവത്ക്കരണ ക്ലാസും,റാലിയും നടത്തി. റാലയോടനുബന്ധിച്ച് ഇടമുറി ജംഗ്ഷനിൽ വിദ്യാർത്ഥികൾ നടത്തിയ വ്യത്യസ്തമായ ഫ്‌ളാഷ്‌മോബ് പൊതുജനങ്ങളേയും ആഘർഷിച്ചു. എക്‌സൈസ് പ്രിവന്റീവ് ഓഫീസർ ബി.ബിജു ക്ലാസ് നയിച്ചു.പി.ടി.എ പ്രസിഡന്റ് എം.വി പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ ഡി.വി ജയലക്ഷ്മി,പ്രഥമദ്ധ്യാപിക പി.കെ ആഷാറാണി,സിവിൽ എക്‌സൈസ് ഓഫീസർ മഹേഷ്,വനിതാ എക്‌സൈസ് ഓഫീസർമാരായ സ്‌നേഹ,സൂര്യ,അദ്ധ്യാപകരായ ബി.പ്രമോദ്,ബിനീഷ് ഫിലിപ്പ്, സി. ജി.ഉമേഷ്,മേരീദീപം,പി.എസ്.സബിത,വി.സുലേഖ,പി.കെ പ്രീതകുമാരി,രജനി,പി.കെ ഗിരീഷ് കുമാർ എന്നിവർ പ്രസംഗിച്ചു