പ​ത്ത​നം​തിട്ട: വിലക്കയറ്റം തടയുക,11%വരുന്ന ഡി. എ.കുടിശിക ഉടൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ട്രഷറികൾക്ക് മുന്നിൽ കരിദിനം ആചരിച്ചു.
കോഴഞ്ചേരിയിൽ നടന്ന പ്രതിഷേധ യോഗം ആറൻമുള നിയോജക മണ്ഡലം സെക്രട്ടറി കെ.ജി.റെജി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ഏബ്രഹാം മാത്യു അദ്ധ്യക്ഷത വഹിച്ചു.അജയൻ പി.വേലായുധൻ,ചന്ദ്രശേഖരൻ നായർ സി.കെ.,ജയപ്രകാശ് എസ്,വർഗീസ് ജോർജ് എന്നിവർ പ്രസംഗിച്ചു .