 
അടൂർ: സാമൂഹിക പ്രതിബദ്ധതയുള്ള സമൂഹമായി പുതിയ തലമുറ മാറണമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. ഇന്ദിരാ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ തെങ്ങമത്ത് സംഘടിപ്പിച്ച പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് തോട്ടുവ പി.മുരളി അദ്ധ്യക്ഷനായി. പരീക്ഷകളിൽ മികച്ച വിജയം നേടിയവരെ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധുവും രക്ഷിതാക്കളെ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി കണ്ണനും, സംഗീത സംവിധായകൻ ഡോ. മണക്കാല ഗോപാലകൃഷ്ണനും രക്ഷിതാക്കളെ ജില്ലാ പഞ്ചായത്തംഗം സി കൃഷ്ണകുമാറും അനുമോദിച്ചു. ഡോ. പഴകുളംസുഭാഷ്, മണ്ണടി പരമേശ്വരൻ, പഴകുളം ശിവദാസൻ, എം.ആർ.ഗോപകുമാർ, രതീഷ് സദാനന്ദൻ, തെങ്ങമം അനീഷ്, ജി.ഉണ്ണിപ്പിള്ള, കമറുദ്ദീൻ മുണ്ടുതറയിൽ, റിനോ പി.രാജൻ, റജി മാമൻ, ഹരികുമാർ , ജി.പ്രമോദ്, രഞ്ജിനി ക്യഷ്ണകുമാർ, റോസമ്മ സെബാസ്റ്റ്യൻ, ആക്കിനാട്ട് രാജീവ്, എം ആർ.രാജൻ, രാഹുൽ കൈതയ്ക്കൽ, ധന്യ എന്നിവർ പ്രസംഗിച്ചു.