മല്ലപ്പള്ളി: ഗവ.എൽ.പി സ്കൂളിൽ നടന്ന ലഹരി വിരുദ്ധ സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് യൂനസ് കുട്ടി അദ്ധ്യക്ഷതവഹിച്ചു. വികസന സമിതി ചെയർമാൻ എം.കെ.എം ഹനിഫ , പ്രഥമാദ്ധ്യാപിക ഉമാദേവി, ഇ.കെ അജി, കൊച്ചു മോൻ വടക്കേൽ, സൗമ്യ രാജൻ, സാജി തടിച്ചർ എന്നിവർ പ്രസംഗിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞയും കുട്ടികളും രക്ഷിതാക്കളും കൈഒപ്പും രേഖപ്പെടുത്തി.