02-mangaram-lahari
സെമിനാർ പത്തനംതിട്ട ജില്ലാ ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം ലസിതാ നായർ ഉദ്ഘാടനം ചെ​യ്യുന്നു

പന്തളം : മങ്ങാരം ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ നടത്തി . ജില്ലാ ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം ലസിതാ നായർ ഉദ്ഘാടനം ചെയ്തു .വായനശാല പ്രസിഡന്റ് ഡോ: ടി.വി.മുരളീധരൻ പിള്ള അദ്ധ്യക്ഷനായിരുന്നു .കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ടി.എൻ.അനീഷ് ക്ലാസെടുത്തു. .പന്തളം നഗരസഭ കൗൺസിലർ രത്‌നമണി സുരേന്ദ്രൻ ,ചിത്രകാരൻ പന്തളം വിജയകുമാർ ,സി.ഡി.എസ് .അംഗം രമ്യ സുരേന്ദ്രൻ കെ.ഡി.ശശീധരൻ , കെ.എച്ച് .ഷിജു , ജി.ബാലസുബ്രഹ്മണ്യം ,മുട്ടാർ റസിഡൻസ് അസോസിയേഷൻ സെക്രട്ടറി വൈ.റഹീം റാവുത്തർ , എസ് .എം.സുലൈമാൻ എന്നിവർ പ്രസംഗി​ച്ചു.