 
പന്തളം: പന്തളം മഹാദേവർ ക്ഷേത്രത്തിലെ മഹാമൃത്യുഞ്ജയഹോമത്തിനു മുന്നോടിയായുള്ള വിളംബര ഘോഷയാത്ര ആരംഭിച്ചു.
മുളമ്പുഴ, മങ്ങാരം, ഞെട്ടൂർ, മാന്തുക, പനങ്ങാട്, കൈപ്പുഴ, തോന്നല്ലൂർ എന്നീ കരകളിൽ ഇന്നലെ സഞ്ചരിച്ച ഘോഷയാത്ര ഇന്ന് തോട്ടക്കോണം, മുടിയൂർക്കോണം, പൂഴിക്കാട്, കുരമ്പാല, കടയ്ക്കാട് തെക്ക്, കടയ്ക്കാട് വടക്ക് എന്നിവിടങ്ങളിലെത്തിച്ചേരും.
യജ്ഞത്തിന്റെ സമാപന ദിവസം നടക്കുന്ന സമൂഹ അന്നദാനത്തിനുള്ള വിഭവങ്ങളും സമാഹരിക്കും. നവംബർ 6 മുതൽ 13 വരെയാണ് മഹാമൃത്യുഞ്ജയഹോമം