പന്തളം : മങ്ങാരം ഗവ. യു.പി.സ്‌കൂളിൽ മലയാള ഭാഷാദിനാചരണവും ലഹരി വിരുദ്ധ റാലിയും നടത്തി. പന്തളം നഗരസഭ കൗൺസിലർ സുനിത വേണു ഉദ്ഘാടനം ചെ​യ്തു. മലയാള ഭാഷ സംരക്ഷണ പ്രതിജ്ഞ സുനിത വേണു ചൊല്ലിക്കൊടുത്തു .സ്‌കൂൾ പ്രഥമാദ്ധ്യാപിക ജിജി റാണി ,സ്‌കൂൾ പി.ടി.എ പ്രസിഡന്റ് കെ.എച്ച് .ഷിജു എന്നിവർ സംസാരിച്ചു . ലഹരി വിരുദ്ധ റാലിക്ക് സ്‌കൂൾ ലീഡർ മുഹമ്മദ് അൻസിൽ നേതൃത്വം നൽകി.