പന്തളം: ശബരിമല തീർത്ഥാടനത്തിനുള്ള മുന്നൊരുക്കങ്ങൾ വൈകുന്നതിൽ കോൺഗ്രസ് പന്തളം ബ്‌ളോക്ക് കമ്മറ്റി പ്രതിഷേധിച്ചു. ബ്‌ളോക്ക് പ്രസിഡന്റിന്റെ ചുമതലയുള്ള ജി. രഘുനാഥിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗംഡി സി സി ജനറൽ സെക്രട്ടറിബി.നരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. മഞ്ജുവിശ്വനാഥ്, തോമസ് വർഗീസ്, ബി.പ്രസാദ് കുമാർ,പന്തളം മഹേഷ്, വേണുകുമാരൻ നായർ,കിരൺകുരമ്പാല,പന്തളം വാഹിദ്, മനോജ് കുരമ്പാല, പ്രകാശ് ജോൺ, മൂലൂർ സുരേഷ്, കെ.എൻ മനോജ്, രാജേഷ് തുമ്പമൺ എന്നിവർ പ്രസംഗിച്ചു.