 
മല്ലപ്പള്ളി. പ്രകൃതി സംരക്ഷണ സംഘടനയായ സഹ്യാദ്രിയുടെ വാർഷികത്തോട് അ നുബന്ധിച്ച് നടപ്പാക്കുന്ന നക്ഷത്ര വനം പദ്ധതിയുടെ ഉദ്ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്ത ഗോപൻ നിർവഹിച്ചു. ആനിക്കാട് ദേവീക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സഹ്യാദ്രി ജില്ലാ പ്രസിഡന്റ് ഡോ.സാമുവൽ നെല്ലിക്കാട് അദ്ധ്യക്ഷത വഹിച്ചു. ഡോ.വി.നന്ദകുമാർ മുഖ്യ പ്രഭാഷണം നടത്തി. ആനിക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് മാത്യു, സഹ്യാദ്രി ചെയർമാൻ കെ.ബാബു മോഹനൻ,വി.പി.ഫിലിപ്പോസ്.ദേവനാരായണൻ ജി തുടങ്ങിയവർ പ്രസംഗിച്ചു.സാമൂഹിക സാംസ്കാരിക പ്രവർത്തകനായ ചെറുകര ആർ.സുരേഷ് കുമാറിനെ യോഗത്തിൽ ആദരിക്കുകയും കൈയ്യക്ഷര മത്സരത്തിൽ വിജയികളായ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.