
പത്തനംതിട്ട : ജില്ലാ മെഡിക്കൽ ഓഫീസ്, ജില്ലാ എയ്ഡ്‌സ് നിയന്ത്രണവിഭാഗം പത്തനംതിട്ട എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ റെഡ് റിബൺ ക്ലബ് പ്രവർത്തിക്കുന്ന കോളേജുകളിലെ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. മത്സരത്തിൽ വിവിധ കോളേജുകളിൽ നിന്നായി എട്ട് ടീമുകൾ പങ്കെടുത്തു. രണ്ടു പേർ വീതമുള്ള ടീമായി നടന്ന മത്സരത്തിൽ മെഴുവേലി ഗവ.ഐ.ടി.ഐയിലെ ചിപ്പി ബോസ്, എ.അതുല്യ എന്നിവർ ഒന്നാം സ്ഥാനവും പന്തളം എൻ.എസ്.എസ് കോളേജിലെ ടി.ആർ.രുദ്ര, അനശ്വര രവീന്ദ്രൻ എന്നിവർ രണ്ടാം സ്ഥാനവും പരുമല സെന്റ് ഗ്രിഗോറിയോസ് കോളേജ് ഓഫ് ഹെൽത്ത് സയൻസിലെ നീതു എസ്.രാജ്, ദിയ ജബ്ബാർ എന്നിവർ മൂന്നാം സ്ഥാനവും നേടി.