money

പത്തനംതിട്ട : എം.ബി.ബി.എസ്, ബി.ഡി.എസ്,എൻജിനീയറിംഗ്, ബി.എസ് സി നഴ്‌സിംഗ്,എൽ.എൽ.ബി,പോളിടെക്‌നിക്, ഐ.ടി.ഐ എന്നീ കോഴ്‌സുകളിൽ സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം ലഭിച്ചു പഠനം നടത്തുന്ന കേരള മദ്രസാദ്ധ്യാപക ക്ഷേമനിധി ബോർഡിലെ അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ നൽകാം. മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നേടുന്നവർക്ക് സർക്കാർ ഫീസിന് തുല്യമായ തുകയാണ് ധന സഹായമായി അനുവദിക്കുക.അപേക്ഷ www.kmtboard.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0495 2966 577.