തിരുവല്ല: പരുമല മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ 120ാം ഓർമ്മപ്പെരുന്നാൾ ഇന്ന് കൊടിയിറങ്ങും. രാവിലെ 6.15ന് ചാപ്പലിൽ കുർബ്ബാനയ്ക്ക് ഡോ.യൂഹാനോൻ മാർ തേവോദോറോസ് മെത്രാപ്പോലീത്ത കാർമ്മികനാകും. 8.30ന് പള്ളിയിൽ കാതോലിക്കാ ബാവായുടെ പ്രധാന കാർമ്മികത്വത്തിൽ മൂന്നിന്മേൽ കുർബാന. 12ന് എം.ജി.ഒ.സി.എസ്.എം.വിദ്യാർത്ഥി സംഗമത്തിൽ ഋഷിരാജ് സിങ് മുഖ്യപ്രഭാഷണം നടത്തും. 2ന് റാസ. 3ന് കൊടിയിറക്ക്.