fassi

ചെങ്ങന്നൂർ: ചെങ്ങന്നൂർ താലൂക്കിൽ ശബരിമല മണ്ഡലകാലം, പരുമല പള്ളി പെരുന്നാൾ എന്നിവ പ്രമാണിച്ചു ഭക്ഷ്യസുരക്ഷാ വകുപ്പ് ചെങ്ങന്നൂർ സർക്കിളിന്റെ നേതൃത്വത്തിൽ 112 സ്ഥാപനങ്ങളിൽ പരിശോധനകൾ നടത്തി. ഫുഡ് സേഫ്റ്റി രജിസ്‌ട്രേഷനില്ലാതെ പ്രവർത്തിച്ച 13 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ചെങ്ങന്നൂർ മഞ്ജു ഹോട്ടൽ, എസ്.ബി. റെസ്റ്റോറൻഡ്, കൊല്ലം ക്യാഷ്യൂ, കൃഷ്ണ ബേക്കറി, മലബാർ ചിപ്‌സ്, മാന്നാർ സുജൂദ് ഹോട്ടൽ, സി.എം. ഫ്രഷ് ഫിഷ്, സെവൻ സ്റ്റാർ ഫിഷ് ഹബ്ബ്, ചെറിയനാട് കെ.എൻ.എം.തട്ടുകഥ എന്നിവയ്ക്ക് പുറമേ പേരിശേരി, പുലിയൂർ മേഖലയിലെ നാലു തട്ടുകടകൾക്കുമാണ് നോട്ടീസ് നൽകിയത്. ലൈസൻസും, വാട്ടർ ടെസ്റ്റിംഗ് വിവരങ്ങളുമില്ലാതിരുന്ന ചെങ്ങന്നൂർ വില്ലേജ് ഇൻ ഗാർഡനിൽ നിന്നും പിഴ ഈടാക്കി. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ, മഹാദേവ ക്ഷേത്രം പരിസരങ്ങളിൽ രാത്രികാല പരിശോധനയും നടത്തി.

സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു

ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തും, ചന്തയിലും പ്രവർത്തിക്കുന്ന കടകളിൽ നിന്നും ചിപ്‌സ്, ഹൽവ, വെളിച്ചെണ്ണ എന്നിവയുടെ 11 സാമ്പിളുകൾ ശേഖരിച്ചു പരിശോധനക്ക് അയച്ചു. കൂടാതെ ചെങ്ങന്നൂർ ചന്ത, മാന്നാർ, കല്ലിശേരി എന്നിവിടങ്ങളിൽ നിന്നായി 30 മത്സ്യ സാമ്പിളുകളിൽ അമോണിയ, ഫോർമാലിൻ എന്നിവയുടെ സാന്നിദ്ധ്യം ടെസ്റ്റ് ചെയ്തു. സാമ്പിളുകളിൽ ഒന്നും തന്നെ അമോണിയ ഫോർമാലിൻന്റെ സാന്നിദ്ധ്യം കണ്ടെത്തിയില്ലെന്ന് പരിശോധനയ്ക്ക് നേതൃത്വം നൽകിയ ഭക്ഷ്യസുരക്ഷാ ഓഫീസർ ആർ.ശരണ്യ പറഞ്ഞു. സീനിയർ ക്ലർക്ക് എസ്.രാജേഷ്, കെ.പ്രേമ എന്നിവർ പറഞ്ഞു.