chariyanadu
ചെറിയനാട് ഹയർ സെക്കന്ററി സ്‌കൂളിൽ നടന്ന കേരളപ്പിറവി ദിനാഘോഷവും ലഹരിവിരുദ്ധ ബോധവത്കരണ കലാപരിപാടികളും ഹയർ സെക്കന്ററി ഡെപ്യൂട്ടി ഡയറക്ടർ വി.കെ അശോക് കുമാർ ഉദ്ഘാടനം ചെയ്യുന്നു.ചെങ്ങന്നൂർ ഡിവൈ.എസ്.പി ഡോ.ആർ ജോസ്, പി.ടി.എ പ്രസിഡന്റ് ടി.സി സുനിൽ കുമാർ, പ്രിൻസിപ്പൽ ജെ.ലീന, എച്ച്.എം യു.പ്രഭ എന്നിവർ

ചെങ്ങന്നൂർ: ചെറിയനാട് ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്‌കൂൾ കേരളപ്പിറവി ആഘോഷവും വഹരിവിരുദ്ധ ബോധവത്ക്കരണ കലാപരിപാടികളും നടത്തി. കരുതൽ എന്നപേരിൽ നടന്ന ആഘോഷം ഹയർ സെക്കൻഡറി വിദ്യാഭ്യാസ ഉപമേധാവി വി.കെ അശോക് കുമാർ ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂർ ഡിവൈ.എസ്.പി ആർ.ജോസ് ലഹരി വിരുദ്ധ സന്ദേശം നൽകി. പി.ടി.എ പ്രസിഡന്റ് ടി.സി സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ജെ.ലീന സ്വാഗതവും എച്ച്.എം യു. പ്രഭ കൃതജ്ഞതയും രേഖപ്പെടുത്തി. ആഘോഷങ്ങളോട് അനുബന്ധിച്ച് നടന്ന വിളംബര ജാഥ ചെറിയനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന രമേശൻ ഫ്‌ളാഗ് ഓഫ് ചെയ്തു. തുടർന്ന് നടന്ന ബോധവത്കരണ കലാപരിപാടികൾ നാഷണൽ സർവീസ് സ്‌കീം വോളന്റിയർമാർ ലഹരി വിരുദ്ധ, പ്ലാസ്റ്റിക് വിരുദ്ധ, ശുചിത്വ ബോധവൽക്കരണ സന്ദേശം നൽകുന്ന കലാപരിപാടികൾ അവതരിപ്പിച്ചു. ലഹരിവിരുദ്ധ മൂകാ ഭിനയത്തിനും ഫ്‌ളാഷ് മോബിനും ശേഷം ലഹരി വിരുദ്ധ പ്രതിജ്ഞയും മനുഷ്യ ശൃംഖലയും തീർത്തു. ലഹരിക്കെതിരെ ദീപം തെളിയിച്ചു ലഹരി വിരുദ്ധ തത്സമയ കാൻവാസ് പെയിന്റിംഗ് നടത്തി. തത്സമയ പെയിന്റിംഗിൽ വിദ്യാർത്ഥികളും നാട്ടുകാരും പങ്കുചേർന്നു. ലഹരി വിരുദ്ധ ലഘുലേഖ നാഷണൽ സർവീസ് സ്‌കീം വാളണ്ടിയർമാർ വിതരണം ചെയ്തു.