പത്രപ്രവർത്തകരോടുള്ള അക്രമങ്ങളിൽ ശിക്ഷ ഉറപ്പാക്കൽ ദിനം
യുനസ്കോയുടെ കണക്കനുസരിച്ച് 2006 നും 2020നും ഇടയിൽ ഏകദേശം 1200 ഓളം പത്രപ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ട്. യു. എൻ. ഒയുടെ ജനറൽ അസംബ്ളിയുടെ നേതൃത്വത്തിലാണ് നവംബർ 2 International Day to End Impanity for Crimes Against Journalists ദിനമായി ആചരിക്കുന്നത്. 2013 നവംബർ 2ന് മാലിയിൽ 2 പത്രപ്രവർത്തകർ കൊല്ലപ്പെട്ടതിന്റെ സ്മരണാർത്ഥം ആണ് ഈ ദിനാചരണം തുടങ്ങിയത്.
All Soul's Day
പരേതരുടെ ഓർമ്മദിനം
എല്ലാ ആത്മാക്കളുടെയും ദിനമായി ക്രൈസ്തവസഭ കൊണ്ടാടുന്ന ദിനമാണ് All Soul's Day നവംബർ 2.
Dr. Padmanabhan Palpu
ഡോ.പി.പൽപ്പു
ഇന്ത്യൻ ചരിത്രത്തിലെ നിശബ്ദനായ വിപ്ലവകാരി എന്ന സരോജിന നായിഡു വിശേഷിപ്പിച്ച ഡോ.പൽപ്പുവിന്റെ ജന്മദിനമാണ് നവംബർ 2. 1863 നവംബർ 2ന് ജനിച്ച പൽപ്പു 1950 ജനുവരി 25ന് അന്തരിച്ചു. ഈഴവരുടെ രാഷ്ട്രീയ പിതാവെന്നും ഇദ്ദേഹത്തെ അറിയപ്പെട്ടിരുന്നു.
ഗുരുനിത്യചൈതന്യ യതി ജന്മദിനം
ശ്രീനാരായണ ദർശത്തിൽ പണ്ഡിതനായിരുന്ന ഗുരുനിത്യചൈതന്യ യതിയുടെ ജന്മദിനമാണ് നവംബർ 2. 1923നവംബർ 2ന് ജനിച്ച ഗുരു 1999 മേയ് 14ന് അന്തരിച്ചു. ജയചന്ദ്ര പണിക്കർ എന്നായിരുന്നു പൂർവാശ്രമ നാമം.