തിരുവല്ല: ഇന്നത്തെ കാലഘട്ടത്തിൽ സമസ്ത മേഖലയിലും പെൻഷനും ക്ഷേമനിധിയും നൽകുമ്പോൾ എൽ.ഐ.സി. ഏജന്റ്സ് സമൂഹത്തെ അവഗണിക്കുന്ന പ്രവണത കേന്ദ്രസർക്കാരും മാനേജ്മെന്റും അവസാനിപ്പിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. എൽ.ഐ.സി ഏജന്റ്സ് ഫെഡറേഷന്റെ തിരുവല്ല മേഖലാ വാർഷികവും കേരളപ്പിറവി ദിനാഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മേഖല പ്രസിഡന്റ് സുരേഷ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഫെഡറേഷൻ അഖിലേന്ത്യ വൈസ് പ്രസിഡന്റ് ജോർജ് മാമൻ കൊണ്ടൂർ, ഡിവിഷൻ സെക്രട്ടറി കെ.സി.വർഗീസ്, കെ.ആർ. മുരളീധരൻ, സി.വിജുകുമാർ, പി.സി. ചന്ദ്രാനന്ദൻ, ഏലിസബേത്ത് ജേക്കബ് എന്നിവർ പ്രസംഗിച്ചു. കെ.ആർ. ഭാരവാഹികളായി മുരളീധരൻ (പ്രസിഡന്റ്), കുര്യൻ കുത്തപ്പള്ളി (സെക്രട്ടറി), സി.വിജുകുമാർ (ഖജാൻജി), മാത്യൂ ചാലക്കുഴി, എലിസബത്ത് ജേക്കബ്, സുജ ശാമുവേൽ (വൈസ് പ്രസിഡന്റുമാർ), രാജീവ് കുമാർ, റെൻസി എബ്രഹാം (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.