പത്തനംതിട്ട: ജനശ്രീ ജില്ലാ മിഷന്റെ ജില്ലാതല ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ പത്തനംതിട്ട ജുമാ മസ്ജിദ് ഇമാം അബ്ദുൽ ഷുക്കൂർ മൗലവി അൽഖാസ്മി ഉദ്ഘാടനം ചെയ്തു. ജനശ്രീ ജില്ലാ ചെയർമാൻ പഴകുളം ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. കാട്ടുർ അബ്ദുൽ സലാം, ലീലാ രാജൻ, സൂസൻ മാത്യു, മോഹനൻപിള്ള, മുണ്ടപ്പള്ളി സുഭാഷ്, എം.സി.ഗോപാലകൃഷ്ണ പിള്ള, രാജു, ബാലകൃഷ്ണ പിള്ള, നസീർ എ. റസാഖ് എന്നിവർ പ്രസംഗിച്ചു.