02-konni-ghsss
കോന്നി ടൗണിൽ തീർത്ത് ലഹരി വിരുദ്ധ മനുഷ്യചങ്ങലയുടെ ഉദ്ഘാടനം കെ.യു ജനീഷ്​കുമാർ എം എൽ എ നിർവ്വഹിക്കുന്നു

കോന്നി: ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികളും അദ്ധ്യാപകരും, രക്ഷിതാക്കളും, സർക്കാർ ജീവനക്കാരും ചേർന്ന് കോന്നി ടൗണിൽ ലഹരി വിരുദ്ധ മനുഷ്യച്ചങ്ങല തീർത്തു. കെ.യു ജനീഷ്​കുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. പി.ടി എ പ്രസിഡന്റ് അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം തുളസിമണിയമ്മ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രിൻസിപ്പൽ ജി.സന്തോഷ്, ഹെഡ് മിസ്ട്രസ് പി.വി.ശ്രീജ, ജി.ബിനുകുമാർ, സലിൽവയലത്തല, പേരൂർ സുനിൽ തുടങ്ങിയവർ പ്രസംഗിച്ചു.