പത്തനംതിട്ട: കേരളം മയക്കുമരുന്നിന്റെ ഹബ്ബായി മാറിയിരിക്കുകയാണെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു. പുതിയ കേരളം ലഹരി മുക്തം ഭീകരമുക്തം എന്ന ആശയം മുൻ നിറുത്തി ബി.ജെ.പി ജില്ലാ കമ്മിറ്റി നടത്തിയ റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ മയക്കുമരുന്നു കേസുകൾ സമാനതകളില്ലാതെ ഉയരുകയാണ്. ഇത് പുതു തലമുറയെ ഉറക്കിക്കിടത്താനുള്ള ഗൂഢ നീക്കമാണെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് വി. എ സൂരജ് അദ്ധ്യക്ഷനായിരുന്നു.
സംസ്ഥാന സെക്രട്ടറി അഡ്വ. പന്തളം പ്രതാപൻ, അശോകൻ കുളനട, കർഷകമോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജി ആർ.നായർ, പി.ആർ.ഷാജി, പ്രദീപ് അയിരൂർ , അജിത് പുല്ലാട്, കെ. ബിനുമോൻ,ബിന്ദു പ്രസാദ്, അഡ്വ. ഷൈൻ ജി കുറുപ്പ്, ബിന്ദു പ്രകാശ്, സലിം കുമാർ, എം.ജി.കൃഷ്ണകുമാർ, ഗോപാലകൃഷ്ണ കർത്താ, ശ്യാം തട്ടയിൽ, നിതിൻ ശിവ, മീന എം.നായർ, രൂപേഷ് അടൂർ,  സുജൻ അട്ടത്തോട്,, ടി.ആർ.അജിത്, ബിജു മാത്യു, അനോജ്കുമാർ,കെ.കെ.ശശി, എം. അയ്യപ്പൻകുട്ടി,  അഭിലാഷ് ഓമല്ലൂർ,  ദീപ ജി.നായർ,  ജി. ഗിരീഷ് കുമാർ, സന്തോഷ് കുമാർ, വിപിൻ വാസുദേവ്, അഖിൽ വർഗീസ്, സുമാ രവി, ശബരിനാഥ്, അനീഷ് കുമ്പഴ, സജി മഹർഷിക്കാവ്, സൂരജ് ഇലന്തൂർ, ബാബു കുഴീക്കാല, രാജേഷ് കോളത്ര, സുസ്മിത ബൈജു, ചന്ദ്ര ലേഖ, ഷാഹിദ രാജേഷ്, അനീഷ്, പി,എസ്,പ്രകാശ്, ശ്രീജിത്ത് നായർ, ബിജു കൊട്ടേക്കാട്, സതീഷ് കുമ്പഴ, കെ,ആർ,ശ്രീകുമാർ, രഞ്ജിത് മാളിയേക്കൽ, വിനില സന്തോഷ്, ശ്രീവിദ്യ സുഭാഷ് എന്നിവർ സംസാരിച്ചു.