മല്ലപ്പള്ളി :ഒാൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ 38-ാം ജില്ലാ സമ്മേളനം 4 ന് മല്ലപ്പള്ളി ഖാദി പ്ലാസാ ഒാഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9 ന് എ. കെ.പി.എ ജില്ലാ പ്രസിഡന്റ് ജയൻ ക്ലാസിക് പതാക ഉയർത്തും. 9.30ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ ട്രേഡ് ഫെയർ ഉദ്ഘാടനം ചെയ്യും. 10 ന് കീഴ് വായ്‌പൂര് പൊലീസ് എസ്.എച്ച്.ഒ വിപിൻ ഗോപിനാഥ് ഫോട്ടോ പ്രദർശനം ഉദ്ഘാടനം ചെയ്യും 10.30 ന് നടക്കുന്ന പൊതുസമ്മേളനത്തിൽ എ.കെ.പി.എ ജില്ലാ പ്രസിഡന്റ് ജയൻ ക്ലാസിക് അദ്ധ്യക്ഷത വഹിക്കും , ജില്ലാ വൈസ് പ്രസിഡന്റ് ബിനു ചാക്കോ അനുശോചന പ്രമേയം അവതരിപ്പിക്കും. അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ഗിരീഷ് പട്ടാമ്പി മുഖ്യപ്രഭാഷണം നടത്തും സംസ്ഥാന ജനറൽ സെക്രട്ടറി സന്തോഷ് ഫോട്ടോവേൾഡ് ആദരിക്കലും സമ്മാനദാനവും നിർവഹിക്കും. മല്ലപ്പള്ളിഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാകുര്യാക്കോസ് അവാർഡ് വിതരണം നടത്തും. വിശ്വേശ്വരൻ ആറന്മുള, തോമസുകുട്ടി ഇ.ഡി, പ്രകാശ് നെപ്റ്റ്യൂൺ, സന്ദീപ്ദാസ് , രമ്യലക്ഷ്മി, സനീഷ് ദേവസ്യ, ഹരി ഭാവന, രാജു അച്ചൂസ് , ഷൺമുഖദാസ് എന്നിവർ പ്രസംഗിക്കും. തുടർന്ന് ടൗണിൽ പ്രകടനം നടത്തും . 2 ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് ജയൻ ക്ലാസിക് അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡന്റ് ഗിരീഷ് പട്ടാമ്പി ഉദ്ഘാടനം ചെയ്യും. ടി.സദാശിവൻ, സന്തോഷ് ഫോട്ടോ വേൾഡ് , ഹേമേന്ദ്രനാഥ്, വിശ്വേശ്വരൻ ആറന്മുള, സണ്ണി സി.ജോസഫ് എന്നിവർ പ്രസംഗിക്കും. തുടർന്ന് തിരഞ്ഞെടുപ്പും സ്ഥാനാരോഹണവും.