1
ചാലാപ്പള്ളി ചെറിയകുന്നം ഗവ.എൽ.പി സ്കൂളിൽ എൽ എസ് എസ് വിജയികളായ കുട്ടികൾക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രകാശ് .പി. സാം ഉപഹാരങ്ങൾ നല്കുന്നു.

മല്ലപ്പള്ളി :ചാലാപ്പള്ളി ചെറിയകുന്നം ഗവ.എൽ പി സ്കൂളിൽ ലഹരി വിരുദ്ധ ശ്യംഖലയും എൽ.എസ്.എസ് വിജയികളായ കുട്ടികളെ അനുമോദിക്കുന്നതിനുള്ള യോഗവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പ്രകാശ്.പി.സാം ഉദ്ഘാടനം ചെയ്തു. കൊറ്റനാട് പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സമിതി ചെയർമാൻ റോബി ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ വിജിത വി.വി,രാജേഷ് കുമാർ.പി ,പി.ടി.എ പ്രസിഡന്റ് അനില ടി.കെ,ഹെഡ്മാസ്റ്റർ എസ്.സജീവ് രഞ്ജു എസ്.മേരി ,സ്മിത.വിനായർ എന്നിവർ പ്രസംഗിച്ചു. എൽ.എസ്.എസ് പരീക്ഷയിൽ സ്കൂളിൽനിന്നും വിജയികളായ ഗൗരിനന്ദ,അനഘമോൾ ,അനന്യ അനീഷ്എന്നിവരെ അനുമോദിക്കുകയും എസ്.എം.സിയുടെ ഉപഹാരങ്ങൾ നൽകുകയും ചെയ്തു.