പത്തനംതിട്ട: തോട്ടം തൊഴിലാളികളുടെ ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് ഐ. എൻ. ടി. യു. സിയുടെ നേതൃത്വത്തിൽ ഇന്ന് പത്തനംതിട്ട ലേബർ ഒാഫീസിലേക്ക് മാർച്ചും ധർണയും നടത്തും. ഐ. എൻ. ടി. യു. സി ജില്ലാ പ്രസിഡന്റ് ജ്യോതിഷ് കുമാർ മലയാലപ്പുഴ ഉദ്ഘാടനം ചെയ്യും. ശമ്പളം 700രൂപയായി വർദ്ധിപ്പിക്കുക, ഗ്രാറ്റുവിറ്റി 30 ദിവസമാക്കുക, തൊഴിൽകരം പിടിക്കുന്ന നടപടി പിൻവലിക്കുക, തോട്ടം തൊഴിലാളികൾക്കും ജീവനക്കാർക്കും പ്രത്യേക ഭവനപദ്ധതി ആരംഭിക്കുക തുടങ്ങി 23 ഇന ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് നടത്തുന്നതെന്ന് ജ്യോതിഷ് കുമാർ മലയാലപ്പുഴ, ഭാരവാഹികളായ ഹരികുമാർ പൂതങ്കര, പി. കെ. ഗോപി, അങ്ങാടിക്കൽ വിജയകുമാർ, വി. എൻ. ജയകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.