തെങ്ങമം: യുവരശ്മി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ തെങ്ങമം കെ. എസ്. ആർ.ടി. സി ജംഗ്ഷനിൽ കേരളപ്പിറവിയും മലയാള ഭാഷാ ദിനാഘോഷവും സംഘടിപ്പിച്ചു. ഗ്രന്ഥശാലാ പ്രസിഡന്റ് പി.ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ഡോ. പഴകുളം സുഭാഷ് ഉദ്ഘാടനം ചെയ്തു. തെങ്ങമം ഗോപകുമാർ ,എം.മധു, എസ്.പി. സന്തോഷ്, ബാലചന്ദ്രൻ പിള്ള, ശോഭാ സുരേഷ്, രാഘവൻ പിള്ള, ഷീബാ ലാലി, പ്രിയ , ജി. രമേശ്വരിയമ്മ എന്നിവർ പ്രസംഗിച്ചു.