 
മല്ലപ്പള്ളി :എഴുമറ്റൂർ ശ്രീ ബാലകൃഷ്ണ വിലാസം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ചരിത്രോത്സവം സംഘടിപ്പിച്ചു. എഴുമറ്റൂർ ഗവ.ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റുമായി സഹകരിച്ച് നടത്തിയ പരിപാടിയിൽ ഗ്രന്ഥശാല ജോയിന്റ് സെക്രട്ടറി സുരേഷ് കുമാർ എം.ജി അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ബിന്ദു.എം ഉദ്ഘാടനം ചെയ്തു .താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം രമേശ് ചന്ദ്രൻ ക്ലാസുകൾക്ക് നേതൃത്വം നൽകി.എൻഎസ്എസ് പ്രോഗ്രാം ഓഫീസർ അനുപമ .ടി.എം, ഗ്രന്ഥശാല മാനേജിംഗ് കമ്മിറ്റിയംഗംദീപു രാജ് എന്നിവർ പ്രസംഗിച്ചു.